വീട്ടില്‍ രക്ഷിതാക്കളില്ലാത്ത സമയം നോക്കി  അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

കോഴിക്കോട്: വീട്ടില്‍ ആളില്ലാത്ത സമയനം നോക്കി അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍. തിരുവമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പതിനേഴുകാരിയായ പെണ്‍കുട്ടിയെയാണ് അയല്‍വാസിയായ 78 കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

കൂടരഞ്ഞി പനക്കച്ചാല്‍ കിഴക്കേടത്ത് അഗസ്റ്റി എന്ന കുഞ്ഞച്ചനെ പീഡന ശ്രമത്തിന് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തതു. വീട്ടില്‍ രക്ഷിതാക്കളില്ലാത്ത സമയം നോക്കി അതിക്രമിച്ച് കടന്ന് പെണ്‍കുട്ടിയെ കയറി പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.