Asianet News MalayalamAsianet News Malayalam

ഒപിക്ക് മുന്നിലെ കസേരയിൽ പണവുമായി ലേഡീസ് ബാഗ്, ഉടമയെ തപ്പിയെടുത്ത് ആശുപത്രി ജീവനക്കാരൻ

ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ ബാഗിന്റെ ഉടമയെ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി ബന്ധപ്പെടാനും ആശുപത്രി ജീവനക്കാര്‍ മറന്നില്ല

79 year old women forgets money purse with money for husbands treatment in hospital employee finds it and returned to owner etj
Author
First Published Nov 7, 2023, 7:55 AM IST

അമ്പലപ്പുഴ: മറന്നുവച്ച പണമടങ്ങിയ പഴ്സ് ഉടമയെ തിരഞ്ഞുപിടിച്ച് കണ്ടെത്തി നല്‍കി ആശുപത്രി ജീവനക്കാരന്‍. ആലപ്പുഴയിലെ പുന്നപ്ര സഹകരണ ആശുപത്രിയിലാണ് സംഭവം. 50,000 രൂപ അടങ്ങിയ ബാഗാണ് ഉടമ തിരക്കേറിയ ആശുപത്രിയിലെ ഒപിക്ക് മുന്നിലെ കസേരയില്‍ മറന്നുവച്ചത്. പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റൻറ് അമ്പലപ്പുഴ കരുമാടി കിഴക്കേമുറി പ്രണവം വീട്ടിൽ മോഹനദാസ് എന്ന 58കാരനാണ് പഴ്സ് കളഞ്ഞുകിട്ടിയത്.

ശനിയാഴ്ച രാത്രി 7.30 ഓടെയാണ് ഒ പി മുറിക്ക് മുമ്പിലുള്ള കസേരയിൽ ലേഡീസ് ബാഗിൽ സൂക്ഷിച്ച നിലയിൽ പണം കണ്ടെത്തിയത്. ആരോ മറന്നു വെച്ചതാണന്ന് മനസ്സിലാക്കിയ മോഹൻദാസ് ബാഗ് നഴ്സിംഗ് ഓഫീസിൽ എത്തിച്ചു. 50,000 രൂപ ബാഗിലുണ്ടന്ന് ജീവനക്കാർ കണ്ടെത്തി. ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവര്‍ ബാഗിന്റെ ഉടമയെ കണ്ടെത്തുകയായിരുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി ബന്ധപ്പെടാനും ആശുപത്രി ജീവനക്കാര്‍ മറന്നില്ല. രാത്രിയോടെ തന്നെ പുറക്കാട് കരൂർ പുത്തൻപറമ്പിൽ വീട്ടിൽ മഹേശ്വരി (79), തോട്ടപ്പള്ളി സ്വദേശികളായ ആശുപത്രി ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ട് നഷ്ടപ്പെട്ട ബാഗ് കിട്ടിയ വിവരമറിയിച്ചു.

തുടർന്ന് ഞായറാഴ്ച ബാഗ് പുന്നപ്ര സ്റ്റേഷനിലെത്തിച്ച് മഹേശ്വരിക്ക് കൈമാറുകയായിരുന്നു. ഭർത്താവ് ജനാർദ്ദനന്റെ ചികിത്സക്കായാണ് മക്കൾക്കൊപ്പം ആശുപത്രിയിലെത്തിയതെന്നും അടുത്തുണ്ടായിരുന്ന കസേരയിൽ ബാഗ് മറന്നു വെച്ചതാണന്നും ഇവർ പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന ബാഗും പണവും നഷ്ടമായതിന്റെ ആശങ്കയിലായിരുന്ന സമയത്താണ് ഫോണ്‍വിളി എത്തിയതെന്നാണ് 79കാരിയുടെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂർ മയ്യിൽ ടൗണിൽ നിന്ന് കളഞ്ഞു കിട്ടിയ ഒരു ലക്ഷം രൂപ ഉടമസ്ഥനു തിരികെയേൽപ്പിച്ചു. മയ്യിൽ ഹയ‍ർസെക്കണ്ടറി സ്കൂൾ അധ്യാപകനായ രാജേഷാണ് കളഞ്ഞു കിട്ടിയ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. പിന്നീട് പൊലീസ് സാന്നിധ്യത്തിൽ, ഉടമ കുഞ്ഞിരാമൻ നമ്പ്യാർക്ക്,
രാജേഷ് തന്നെ പണം കൈമാറുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios