കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയെ ആണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്

കുട്ടനാട്: കുട്ടനാട് ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയെ ആണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൈനകരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജ. കുട്ടി ഇന്നലെ വൈകിട്ടു സ്കൂൾ വിട്ടു വീട്ടിലെത്തിയശേഷമാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമേ ആ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ.

Read more: റിയൽ മന്നാർ സ്ക്വാഡ്! അരക്കോടിയിലേറെ വിലവരുന്ന ആഭരണങ്ങൾ കവർന്നവരെ യുപിയിലെ കുഗ്രാമത്തിൽ പിടികൂടി കേരള പൊലീസ്

സ്കൂൾ വിട്ട് വന്ന കുട്ടി മുറിയിൽ കയറി കുറേ നേരം കഴിഞ്ഞിട്ടും പുറത്ത് വരാത്തതിനാലാണ് മുത്തശ്ശി റൂമിൽ കയറി നോക്കിയത്. അപ്പോൾ അബോധാവസ്ഥയിലായിരുന്നു കുട്ടി. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാനാവൂ എന്ന് പൊലീസ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം