ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ കുടുംബത്തെ വീടു കയറി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ.
കൊച്ചി: ലഹരി വില്‍പനയ്ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ കുടുംബത്തെ വീടു കയറി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വില്‍സന്‍റെ വീട്ടില്‍ ഇന്നലെ സന്ധ്യയ്ക്കാണ് അതിക്രമം ഉണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. എബി, കണ്ണൻ എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി സമീപവാസിയായ ശരത് ഇപ്പോഴും ഒളിവിലാണ്. ശരത്തിന്‍റെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസില്‍ പരാതി നല്‍കിയതിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് കുടുംബം ആരോപിക്കുന്നു.

