Asianet News MalayalamAsianet News Malayalam

കോഴിക്കോടും മലപ്പുറത്തും പുത്തന്‍ കറന്‍സികളെത്തി; നോട്ട് ക്ഷാമം പരിഹരിക്കാന്‍ എത്തിയത് 825 കോടി

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കറന്‍സികളുമായി നാല് വാഗണുകള്‍ ഉള്‍പ്പെട്ട പ്രത്യേക പാര്‍സല്‍ വണ്ടികളെത്തിയത്. 

825 crore of new currencies arrived for malappuram and kozhikode districts
Author
Kozhikode, First Published Nov 12, 2020, 1:08 PM IST

കോഴിക്കോട് : മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നോട്ട് ക്ഷാമത്തിന് പരിഹാരമായി പുതിയ നോട്ടുകളെത്തി. കോഴിക്കോട് ജില്ലയിലെ നോട്ട്ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്കുമായി 500 കോടി രൂപൊണെത്തിയത്. മലപ്പുറം ജില്ലയിലേക്കായി 325 കോടി രൂപയുടെയും കറന്‍സികളെത്തിയിട്ടുണ്ട്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കറന്‍സികളുമായി നാല് വാഗണുകള്‍ ഉള്‍പ്പെട്ട പ്രത്യേക പാര്‍സല്‍ വണ്ടികളെത്തിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ബാങ്കുകളില്‍ നിന്നുള്ള പഴയതും കീറിയതുമായ നോട്ടുകളും ഇതേ വാഗണില്‍ രാത്രി ആര്‍.ബി.ഐ.യിലേക്ക് കൊണ്ടുപോയി. 

ഇരു ജില്ലകളിലേക്കുമുള്ള കറന്‍സികള്‍ വിവിധ ബാങ്കുകളിലേക്ക് കനത്ത സുരക്ഷയൊരുക്കിയാണ് എത്തിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും പുലര്‍ച്ചെ മുതല്‍ റെയില്‍വേ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെയും എ.ആര്‍. ക്യാമ്പിലെ പോലീസുകാരുടെയും നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്.  വിവിധയിടങ്ങളില്‍ സായുധരായ 300 സുരക്ഷാ ഉദ്യോഗസ്ഥരെ സുരക്ഷ ഉറപ്പാക്കി.

Follow Us:
Download App:
  • android
  • ios