ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് വലിയപള്ളിക്ക് സമീപം പടക്കനിര്‍മ്മാണശാലക്ക് തീപിടിച്ച് ഒമ്പത് പേര്‍ക്ക് പരിക്ക്. ഇതില്‍ ആറ് പേരുടെ നിലഗുരുതരം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചുമോന്‍ ആന്റണി പുരയ്ക്കല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മ്മാണശാലയിലെ തൊഴിലാളികള്‍ക്കാണ് അപകടമുണ്ടായത്.

പുളിങ്കുന്ന് മുപ്പതില്‍ച്ചിറ റെജി(50),കരിയച്ചിറ ഏലിയാമ്മ തോമസ്(50), മലയില്‍ പുത്തന്‍വീട്ടില്‍ ബിനു(30), കന്നിട്ടച്ചിറ ബിന്ദു (42),കിഴക്കാട്ടുതറ സരസമ്മ(52) കണ്ണാടി ഇടപ്പറമ്പില്‍ വിജയമ്മ(56) എന്നിവരെ ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പുളിങ്കുന്ന് തോട്ടാത്തറ ഓമന(49) പുത്തന്‍പുരക്കല്‍ച്ചിറ ഷീല(48) കായല്‍പ്പുറം മുളവനക്കുന്ന് സിദ്ധാര്‍ത്ഥന്‍(64) എന്നിവരെ നിസാരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്ന് പകല്‍ രണ്ടോടെയായിരുന്നു അപകടം.