കോഴിക്കോട്: ഒന്‍പത് കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ എക്‌സൈസ്  അറസ്റ്റ് ചെയ്തു. മൂടാടി ചിങ്ങപുരം സ്വദേശികളായ ഉണ്ണിയത്ത് കണ്ടി ഷാമില്‍ മുഹമ്മദ് (28),  ചെറുവാട്ട്  മുജീബ് ( 41) , ഷബീര്‍ ( 24 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള പേരാമ്പ്ര സര്‍ക്കിള്‍ പാര്‍ട്ടിയാണ് ഇന്നലെ ചിങ്ങ പൂരം - തിക്കോടി റോഡിലൂടെ കെ.എല്‍ 56 ക്യു 9263 നമ്പര്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ കടത്തികൊണ്ടുവരികയായിരുന്ന ഒമ്പത് കിലോഗ്രാം കഞ്ചാവ്് പിടികൂടിയത്. 

കഞ്ചാവ് കടത്താനുപയോഗിച്ച എന്‍ഫീല്‍ഡ് ബൈക്കും പൊലീസ് പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബു, പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജിത്ത്, അജയകുമാര്‍,എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാമകൃഷ്ണന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ഇ.ഐ & ഐ.ബി പാര്‍ട്ടി എന്നിവരും അറസ്റ്റില്‍ പങ്കെടുത്തു.