മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് മൂന്നാം ക്ലാസുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ കുറുവ എയുപി സ്കൂളിലെ വിദ്യാർത്ഥി ഫർസീൻ അഹമ്മദ് (ഒൻപത്) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അധ്യാപികയായ പഞ്ചളി ഷമീമയുടെ മകനാണ്. ഇന്ന് രാവിലെയാണ് സംഭവം.

രാവിലെ സ്കൂളിലേക്ക് വരുമ്പോഴാണ് അപകടം. ബസിനകത്ത് വിദ്യാർത്ഥികൾ തിക്കിത്തിരക്കിയിരുന്നു. ബസിന് ഒരു വാതിൽ മാത്രമാണ് ഉണ്ടായിരുന്നത്. ബസിൽ അധ്യാപകരോ മറ്റ് ജീവനക്കാരോ കയറാറില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുട്ടിയുടെ മൃതദേഹം മലപ്പുറം ജില്ലയിലെ കോട്ടപ്പടി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.