പ്ലാറ്റ്ഫോമിൽ  ഉപേക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്...

കോഴിക്കോട്: കോഴിക്കോട് റെയിൽവെ പ്ലാറ്റ്ഫോമിൽ നിന്ന് 90 ലിറ്റർ മദ്യം കണ്ടെത്തി. റെയിൽവേ പൊലീസും റേഞ്ച് എക്സൈസും നടത്തിയ പരിശോധനയിലാണ് 90 ലിറ്റർ മദ്യം കണ്ടെത്തിയത്. പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. ആർപിഎഫ് സബ് ഇൻസ്‌പെക്ടർ അപർണ അനിൽ കുമാർ, എക്സൈസ് പ്രിവന്റ്റീവ് ഓഫീസർ മുരളീധരൻ, എക്സൈസ് ഓഫീസർമാരായ രാജേഷ്. എം, എം. ജൂബീഷ്, ഏ.ജി. തമ്പി എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ തുടർന്നും ശക്തമാകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona