ബുധനാഴ്ചവെകുന്നേരം 6.30ഓടെയാണ് സംഭവം. ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കഴുത്തി കുരുങ്ങിയാണ് കുട്ടി മരിച്ചത്. 

ഇടുക്കി: ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ചു (10 year old boy dies). മൂന്നാര്‍ കോളനിയില്‍ കൃഷ്ണമൂര്‍ത്തി- ആനന്ദശ്യോദി ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് (Vishnu) മരിച്ചത്. ബുധനാഴ്ചവെകുന്നേരം 6.30ഓടെയാണ് സംഭവം. ഊഞ്ഞാല്‍ ആടുന്നതിനിടെ കയര്‍ കഴുത്തി കുരുങ്ങിയാണ് കുട്ടി മരിച്ചത്. മതാപിതാക്കള്‍ ഉച്ചയോടെ ആറ്റുകാട് എസ്റ്റേറ്റില്‍ ബന്ധു വീട്ടില്‍ പോയിരുന്നു. വൈകുന്നേരം എത്തിയതോടെയാണ് കുട്ടി ഊഞ്ഞാലില്‍ കുരുങ്ങിക്കിടക്കുന്നത് മതാപിതാക്കള്‍ കണ്ടത്. കുരുക്കഴിച്ച് കുട്ടിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും. ഉച്ചയോടെയാണ് മാതാപിതാക്കള്‍ ബന്ധുക്കളുടെ വീട്ടില്‍ പോയത്. കുട്ടിക്ക് ഭക്ഷണം നല്‍കിശേഷം മടങ്ങിയ മാതാപിതാക്കള്‍ വൈകുന്നേരത്തോടെയാണ് മടങ്ങിയെത്തിയത്.