വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ ആണ് കണ്ടെത്തിയത്. കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിത - ബിനു ദമ്പതികളുടെ മകനാണ്.
കൽപ്പറ്റ: വയനാട് മേപ്പാടിയിൽ 10 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി ചേമ്പോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം കണ്ടയുടനെ കുട്ടിയെ കല്പറ്റ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിത - ബിനു ദമ്പതികളുടെ മകനാണ്. സംഭവത്തില്‍ വീട്ടുകാരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനൽകും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
