എളംകുളം കരയിൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ കുടുംബവുമൊത്ത് പ്രാർഥിക്കാനെത്തിയപ്പോഴാണ് കാണാതായത്. ദേവാലയത്തിൽ പ്രാർഥിച്ച് തിരിച്ചിറങ്ങിയ ശേഷം കാണാതാകുകയായിരുന്നുവെന്നാണ് പരാതി.
കൊച്ചി: എറണാകുളത്ത് നിന്ന് 45കാരനെ കാണാതായി പരാതി. എട്ടാം തീയതി മുതലാണ് ഭരണങ്ങാനം സ്വദേശി തുരുത്തിക്കാട്ട് ഫെൽവിൻ ജോസ് എന്നയാളെ കാണാതായതായി പൊലീസിൽ പരാതി ലഭിച്ചത്. കാണാതാകുന്ന സമയം മെറൂൺ കളർ ചെക് ഷർട്ടും വെള്ള പാന്റുമാണ് ധരിച്ചിരുന്നത്. എളംകുളം കരയിൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ കുടുംബവുമൊത്ത് പ്രാർഥിക്കാനെത്തിയപ്പോഴാണ് കാണാതായത്. ദേവാലയത്തിൽ പ്രാർഥിച്ച് തിരിച്ചിറങ്ങിയ ശേഷം കാണാതാകുകയായിരുന്നുവെന്നാണ് പരാതി. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് ഫെൽവിനെന്ന് പരാതിയിൽ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഫോണ്‍-0484 220 7844.
