പ്രദേശത്തെ ആരോ തീ വച്ചതാണെന്നാണ് സംശയം. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി.
കൊച്ചി : എറണാകുളം ചേലക്കുളത്ത് വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ചേലക്കുളം സ്വദേശി മുഹമ്മദ് സനൂപിന്റെ കാറിനാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു. പ്രദേശത്തെ ആരോ തീ വച്ചതാണെന്നാണ് സംശയം. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ, മലപ്പുറം തിരുവാലിയിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് പാഞ്ഞുകയറി. കടയിൽ ഉള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മഞ്ചേരി വണ്ടൂർ ജംഗ്ഷനിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുളിക്കലോടി ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരുവാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ ഭിത്തിയിൽ തട്ടി കാർ നിന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
