ഇന്നലെ രാത്രി ഏഴ് മണിയോടെ ശിവനും മക്കളായ വിഷ്ണു, വിശാഖ് എന്നിവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു. 

ആലപ്പുഴ: പരോളിലിറങ്ങിയ പ്രതിയെ വീട്ടുവഴക്കിനെ തുടര്‍ന്ന് മക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. തഴക്കര അറനൂറ്റിമംഗലം കളപ്പുരയില്‍ ശിവ(50)നെയാണ് മക്കള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം.ഇന്നലെ രാത്രി ഏഴ് മണിയോടെ ശിവനും മക്കളായ വിഷ്ണു, വിശാഖ് എന്നിവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തുടര്‍ന്ന് പൊലീസ് എത്തി ഇത് പരിഹരിക്കുകയായിരുന്നു. ഇതിനുശേഷം വീണ്ടും വാക്ക് തര്‍ക്കം ഉണ്ടാകുകയും മക്കളായ വിഷ്ണുവും വിശാഖും പിതാവ് ശിവനെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇയാളെ മാവേലിക്കര പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.