പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പ് രോഗിയായ മകനെയും അച്ഛനെയും ഭാര്യ ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പാലാ: പാലാ മുരിക്കുമ്പുഴയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കിലക്കാട്ടിൽ പ്രേമാനന്ദൻ (65), മകൻ അമൽ പി ആനന്ദ് (30) എന്നിവരാണ് മരണപ്പെട്ടത്. പ്രേമാനന്ദന്റെ ഭാര്യ ആശുപത്രിയിൽ പോയി മടങ്ങി വന്നപ്പോഴാണ് രണ്ടുപേരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മരിച്ച അമൽ പി ആനന്ദ് ഏറെ നാളായി കിടപ്പ് രോഗിയായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)