ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നി​ഗമനം. കൂടുതൽ ഫയർസർവ്വീസ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. 

കൊച്ചി: എറണാകുളം അങ്കമാലിയിൽ തീപിടുത്തം.കറുകുറ്റിയിൽ ന്യൂയർ കുറീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.മൂന്നുനില കോൺഗ്രീറ്റ് കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്‍റിലേക്കും മകളിലെ ഓൺലൈൻ മാധ്യമ സ്ഥാപനത്തിലേക്കും തീപടര്‍ന്നു.വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്.അങ്കമാലി ,ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്നി രക്ഷാ സേനാ യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.തീ നിയന്ത്രണ വിധേയമായിട്ടുണ്ടെങ്കിലും പൂര്‍ണമായും അണക്കാനായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്