രാത്രി 11.30 ന് കട അടച്ചു ജീവനക്കാർ പോയ ശേഷമാണ് തീപിടുത്തമുണ്ടായത്.

ആലപ്പുഴ: ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലാണ് കത്തിയത്. രാത്രി 11.30 ന് കട അടച്ചു ജീവനക്കാർ പോയ ശേഷമാണ് തീപിടുത്തമുണ്ടായത്. ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട് ആയി തീ പിടിച്ചതാണെന്ന് സംശയം. അഗ്നിശമന സേനയെത്തി തീയണച്ചതിനാൽ മറ്റ് കടകളിലേക്ക് തീപടർന്നില്ല.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News