അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. 

തൃശൂർ: തൃശൂർ ജില്ലയിലെ കുന്നംകുളം മരത്തംകോട് വെള്ളത്തിരുത്തിയില്‍ പടക്കം സൂക്ഷിക്കുന്ന ഗോഡൗണിന് തീ പിടിച്ചു. വടക്കാഞ്ചേരി അഗ്‌നി രക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിൽ കിൻഫ്രാ പാർക്കിലെ സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം നടന്നിരുന്നു. 

എറണാകുളം കാക്കനാട് ഇൻഫോപാർക്കിന് സമീപം വൻ തീപിടിത്തം. ജിയോ ഇൻഫോപാർക്ക് കെട്ടിടത്തിലാണ് തീപിടിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു കെട്ടിടം കത്തിയത്. പതിനഞ്ച് അഗ്നി രക്ഷാ യൂണിറ്റുകളെത്തി മൂന്ന് മണിക്കൂർ നേരത്തെ ശ്രമത്തിനു ശേഷം രാത്രി ഒമ്പതു മണിയോടെയാണ് തീയണക്കാനായത്. അപകടത്തിനിടെ കെട്ടിടത്തിനുള്ളിൽ പെട്ട നാല് പേര്‍ക്ക് പരിക്കേറ്റു. 

കണ്ണൂരിൽ അറ്റകുറ്റപ്പണിക്കായി പുഴയോരത്ത് നിർത്തിയിരുന്ന ഹൗസ് ബോട്ട് കത്തി നശിച്ചു

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News