അര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനൊടുവിലാണ് തൊഴിലാളിയെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം: എടവണ്ണയിൽ മരം മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളി മരിച്ചു. തമിഴ്നാട് സേലം മേട്ടൂർ സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. എടവണ്ണ ആര്യൻതൊടിയിലാണ് അപകടമുണ്ടായത്. പുഴയരികിലെ പന മുറിക്കുന്നതിനിടയിൽ തൊട്ടടുത്തുള്ള മുളക്കൂട്ടം രാജേന്ദ്രന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനൊടുവിലാണ് തൊഴിലാളിയെ പുറത്തെടുക്കാനായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തമിഴ്നാട് സേലം മേട്ടൂർ സ്വദേശിയായ രാജേന്ദ്രൻ വർഷങ്ങളായി നിലമ്പൂർ മമ്പാട് കുടുംബത്തോടൊപ്പം താമസിച്ച് വരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: എസ്‌ഡിപിഐ പ്രവര്‍ത്തകന് 9 വര്‍ഷം കഠിനതടവ് ശിക്ഷ

https://www.youtube.com/watch?v=Ko18SgceYX8