നെല്ല് കയറ്റിവന്ന ലോറി കരിങ്കല്‍ തിട്ടയിടിഞ്ഞ് തോട്ടില്‍ വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തായങ്കരി പുത്തന്‍വരമ്പിനകം പാടത്തെ നെല്ല് കയറ്റിവന്ന ലോറിയാണ് തായങ്കരി നാല്പതില്‍ ബോബയുടെ വീടിന് സമീപത്തെ തോട്ടിലേക്ക് വീണത്. 

എടത്വ: നെല്ല് കയറ്റിവന്ന ലോറി കരിങ്കല്‍ തിട്ടയിടിഞ്ഞ് തോട്ടില്‍ വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തായങ്കരി പുത്തന്‍വരമ്പിനകം പാടത്തെ നെല്ല് കയറ്റിവന്ന ലോറിയാണ് തായങ്കരി നാല്പതില്‍ ബോബയുടെ വീടിന് സമീപത്തെ തോട്ടിലേക്ക് വീണത്. 

ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ഡ്രൈവര്‍ ലോറിയില്‍ നിന്ന് ചാടി രക്ഷപെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാലടി അന്ന റൈസ് മില്ലിനുവേണ്ടി സംഭരിച്ച നെല്ലാണ് തോട്ടില്‍ വീണത്. ലോഡിങ് തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് കരയ്ക്ക് എത്തിച്ചു. 

തിട്ടയിടിഞ്ഞതോടെ നെല്ല് കയറ്റിയ മൂന്നോളം ലോറികള്‍ പ്രധാനറോഡില്‍ എത്താന്‍ കഴിയാതെ കുടുങ്ങി കിടക്കുകയാണ്. നെല്ല് ഇറക്കിയാലും മറ്റ് ലോറികള്‍ക്ക് റോഡ് എത്തണമെങ്കില്‍ ഏറെ പണിപ്പെടേണ്ടി വരും.