വയനാട്: ആശങ്കകളില്ല, സങ്കടമില്ല, ആധികളില്ല. വയനാട് ചൂരൽമലയിലെ ക്യാമ്പിലിന്ന് ഒപ്പനപ്പാട്ടിന്‍റെ ഈണമായിരുന്നു. സ്നേഹവും. ക്യാമ്പിൽ നിന്ന് തിരികെപ്പോകും മുമ്പ്, എല്ലാവരും ഒന്നിച്ചു നിന്നു. നിശ്ചയിച്ചുറപ്പിച്ച ഒരു കല്യാണം മുടങ്ങാതിരിക്കാൻ. 

പ്രളയത്തിൽ വീട് മുഴുവൻ വെള്ളത്തിൽ മുങ്ങിയപ്പോൾ വയനാട് ചൂരൽമലയിലെ റാബിയയുടെ നിശ്ചയിച്ചുറപ്പിച്ച കല്യാണം മാറ്റേണ്ടി വരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, ഒരു നാട് ഒന്നിച്ചു കൈകോർത്തപ്പോൾ, ജീവിതം തിരികെ വന്നു നിന്നു റാബിയക്ക് മുന്നിൽ.