മേൽക്കൂരയിലെ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ലോട്ടറി വിൽപ്പനക്കാരനാണ് രഘു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സംശയം.
കണ്ണൂർ: സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ കുറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസിലാണ് 53കാരനായ രഘുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽക്കൂരയിലെ കൊളുത്തിൽ തൂങ്ങിയ നിലയിലായിരുന്നു. ലോട്ടറി വിൽപ്പനക്കാരനാണ് രഘു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സംശയം. സിപിഎം ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇടയ്ക്ക് രഘു രാത്രി തങ്ങാറുണ്ടെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
എംവി ഗോവിന്ദൻ്റെ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം, കേസ് ഈ മാസം 26 ലേക്ക് മാറ്റി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
