Asianet News MalayalamAsianet News Malayalam

കടയ്ക്കാവൂരില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുറച്ചു നാളുകള്‍ക്കു മുന്‍പ് ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണു മരിച്ചിരുന്നു.
 

A mother and daughter were found dead in a well in Kadakkavur
Author
Kadakkavoor, First Published May 28, 2021, 6:29 PM IST

തിരുവനന്തപുരം: കടയ്ക്കാവൂര്‍ നിലയ്ക്കാമുക്കില്‍ അമ്മയെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലയ്ക്കാമുക്ക് വാണിയന്‍ വിളാകം വീട്ടില്‍ താമസിക്കുന്ന ബിന്ദു(35) മകള്‍  ദേവയാനി(8) എന്നിവരാണ് മരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രാത്രി കാണാതായതിനെത്തുടര്‍ന്ന് ബിന്ദുവിന്റെ അമ്മ പൊലീസിനെ വിവരം അറിയിച്ചിരുന്നു. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സും കടയ്ക്കാവൂര്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടത്. 

വഞ്ചിയൂര്‍ ക്ഷേമനിധി ബോര്‍ഡിലെ  എല്‍ഡി ക്ലര്‍ക്ക് ആണ് ബിന്ദു.  മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുറച്ചു നാളുകള്‍ക്കു മുന്‍പ് ബിന്ദുവിന്റെ ഭര്‍ത്താവ് പ്രവീണ്‍ കിണറ്റില്‍ നിന്ന് വെള്ളം കോരുന്നതിനിടെ കാല്‍വഴുതി വെള്ളത്തില്‍ വീണു മരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios