കസബ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി.ആർ റെനിലിനെ കാണാനില്ലെന്ന് പരാതി. രാവിലെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതാണ് പി.ആര്‍.റെനില്‍.
പാലക്കാട് : കസബ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പി.ആർ റെനിലിനെ കാണാനില്ലെന്ന് പരാതി. രാവിലെ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതാണ് പി.ആര്‍.റെനില്‍. രാവിലെ 4.30 ന് സ്റ്റേഷനിൽ നിന്ന് വടക്കന്തറയിലെ താമസ സ്ഥലത്തേക്ക് ഇറങ്ങിയിരുന്നു. യാക്കര പുഴയോട് ചേർന്ന് ബൈക്കും പേഴ്സും കണ്ടെത്തിയതിനെ തുടർന്ന് പുഴയിൽ പോലീസും അഗ്നിശമന സേനയും ചേർന്ന് തെരച്ചിൽ നടത്തുന്നു.
