തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി.ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഏഴുമാസം പ്രായമുള്ള ഗര്‍ഭസ്ഥശിശു മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി. ഗുരുതരാവസ്ഥയിലായ യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ആഴ്ചയ്ക്കിടെ വയറുവേദനയെ തുടർന്ന് മൂന്നുതവണ യുവതി ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രിയില്‍നിന്നുണ്ടായ ചികിത്സാപിഴവാണ് കുഞ്ഞു മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആശുപത്രിക്ക് മുന്നിലെ പ്രതിഷേധത്തെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പൊലീസുമായും വാക്കേറ്റമുണ്ടായി. ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

പ്ലേറ്റ്‌‌ലറ്റിൻെറ അളവ് കുറഞ്ഞത് തിരിച്ചടിയായി;തുട‌ർചികിത്സക്കുള്ള ഒരുക്കത്തിനിടെ ഷെൽനയുടെ അപ്രതീക്ഷിത വിയോഗം