കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് സൈക്കിളും, ചെരിപ്പും പുഴക്കരികിൽ കണ്ടത്.

തൃശൂർ: കയ്പമംഗലം ചളിങ്ങാട് പുഴയിൽ വീണ് ഏഴു വയസുകാരൻ മരിച്ചു. ചളിങ്ങാട് കരീം ഹാജി പള്ളിക്ക് സമീപം മുട്ടുങ്ങൽ വീട്ടിൽ നൗഷാദ് - നദീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീടിൻ്റെ മുന്നൂറ് മീറ്റർ അകലെയുള്ള കനോലി കനാലിലാണ് വീണത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് സൈക്കിളും, ചെരിപ്പും പുഴക്കരികിൽ കണ്ടത്.

നാട്ടുകാർ വലവീശി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി അഞ്ച് മണിയോടെ ഒറ്റക്ക് സൈക്കിൾ ചവിട്ടി പോകുന്നത് സമീപത്തെ സി.സി.ടി വി യിൽ പതിഞ്ഞിട്ടുണ്ട്. മതിലകം സെൻ്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് ഫർഹാൻ. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കയ്പമംഗലം പോലീസ് തുടർ നടപടികൾ സ്വീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നായയെ കുളിപ്പിക്കവെ അനിയത്തി തടാകത്തിൽ വീണു, രക്ഷിക്കവെ യുവ ഡോക്ടറും; നാടിനെ കണ്ണിരിലാഴ്ത്തി സംസ്കാരം

നോവായി പാലക്കാട് നീന്തൽ കുളത്തിലെ മുങ്ങിമരണം; വിനോദയാത്രക്കെത്തിയ പത്ത് വയസ്സുകാരി മുങ്ങി മരിച്ചു

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News