തമിഴ്‌നാട് രാമനാഥപുരം മണ്ണാംകുന്നിൽ മുത്തുകൃഷ്ണന്റെ മകൾ സുദീഷ്ണയാണ് മരിച്ചത്. 

പാലക്കാട്: കൊപ്പം മുളയൻകാവിലെ ഫുട്ബോൾ ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ വീണ 10വയസുകാരി മുങ്ങി മരിച്ചു. തമിഴ്നാട് സ്വദേശിനി സുധീഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്നും വിനോദയാത്രക്കായ് എത്തിയ സംഘത്തിലെ 10വയസ്സുകാരിയാണ് കൊപ്പം മുളയൻകാവിൽ സ്വകാര്യവ്യക്തി നടത്തുന്ന ടർഫിനോട് ചേർന്നുളള നീന്തൽകുളത്തിൽ മുങ്ങി മരിച്ചത്.

തമിഴ്‌നാട് രാമനാഥപുരം മണ്ണാംകുന്നിൽ മുത്തുകൃഷ്ണന്റെ മകൾ സുദീഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയിരുന്നു സംഭവം. ഇവരുടെ ബന്ധുവിന്റെ പാർണർഷിപ്പിലുളള ടർഫിലേക്ക് എത്തിയായിരുന്നു സംഘം. കുട്ടി അബദ്ധത്തിൽ നീന്തൽകുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പറയുന്നു. തുടർന്ന് കൂടെയുണ്ടായിരുന്നവർ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇരിട്ടിയിൽ കനത്ത കാറ്റും മഴയും; കാറിന് മുകളിൽ മരം ഒടിഞ്ഞുവീണു; പഞ്ചായത്ത് പ്രസിഡന്‍റ് തലനാരിഴക്ക് രക്ഷപ്പെട്ടു

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News