Asianet News MalayalamAsianet News Malayalam

വയനാട് നടവയലിൽ പുലിയെ അവശനിലയിൽ കണ്ടെത്തി; അസുഖം ബാധിച്ചതെന്ന് സംശയം, വലയിട്ട് പിടികൂടി

ഇന്ന് രാവിലെ ആറരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. 

A tiger was found Wayanad field nadavayal sts
Author
First Published Dec 30, 2023, 11:10 AM IST

വയനാട്: വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്ന് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തിയിരുന്നു. നടവയൽ  നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ആറരയോടെയാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഏകദേശം എട്ട് വയസ് പ്രായം തോന്നിക്കുന്ന പുലിയാണെന്ന് കരുതുന്നു. അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം.  

Latest Videos
Follow Us:
Download App:
  • android
  • ios