എറണാകുളത്തേക്ക് പോകുകയായിരുന്ന കാറിന് മുകളിലാണ് മരം വീണത്. കാറിന്റെ മുമ്പിലെ ചില്ലും ലൈറ്റും തകർന്നിട്ടുണ്ട്. 

കോട്ടയം: കുമരകത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരത്തിന്റെ ചില്ലകൾ ഒടിഞ്ഞുവീണത്. കാറിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. എറണാകുളത്തേക്ക് പോകുകയായിരുന്ന കാറിന് മുകളിലാണ് മരം വീണത്. കാറിന്റെ മുമ്പിലെ ചില്ലും ലൈറ്റും തകർന്നിട്ടുണ്ട്. കവണാറ്റിൻകര മുതൽ ചീപ്പുങ്കൽ വരെയുള്ള ഭാഗത്ത് ഒടിഞ്ഞുവീഴാറായി നിൽക്കുന്ന ചില്ലകൾ യാത്രക്കാർക്ക് ഭീഷണിയാണ്. പൊലീസ് സംഭവ സ്ഥലത്തെത്തി. കാർ ഷോറൂമിൽ നിന്ന് ആളെത്തി ചില്ലകൾ നീക്കി കാർ കൊണ്ടുപോയി.