Asianet News MalayalamAsianet News Malayalam

മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി; പരിഭ്രാന്തി സൃഷ്ടിച്ച് ഒപി വഴി പുറത്തേക്ക്

കാഷ്വാലിറ്റിയിൽ അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി മെഡിക്കൽ കോളേജിന്റെ ഒപി വഴി പുറത്തേക്ക് പോവുകയായിരുന്നു. 

A wild boar rushes into the casualty of the medical college in konni pathanamthitta
Author
First Published Apr 19, 2024, 9:43 AM IST

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് കാട്ടുപന്നി പാഞ്ഞു കയറി. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പന്നി പാഞ്ഞു കയറുകയായിരുന്നു. ഈ സമയം അവിടെ രോഗികൾ ആരും ഉണ്ടായിരുന്നില്ല. സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കാഷ്വാലിറ്റിയിൽ അല്പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി മെഡിക്കൽ കോളേജിന്റെ ഒപി വഴി പുറത്തേക്ക് പോവുകയായിരുന്നു. അതേസമയം, പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും ആർക്കും അപകടമൊന്നും ഉണ്ടായില്ലെന്നാണ് വിവരം.

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ; ഇസ്ഫഹാൻ നഗരത്തിൽ മിസൈൽ ആക്രമണം, വ്യോമ ഗതാഗതം നിർത്തിവെച്ചു

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios