രാവിലെ ആറുമണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. തമിഴ്നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂർ കോവിലിൽ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം. ജോലിക്ക് പോകാനായി റെയിൽപാളത്തിന് കുറുകെ കടക്കുന്നതിനിടെ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസാണ് ഇടിച്ചത്. പട്ടാമ്പി പൊലീസെത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

6 വയസുള്ള കുട്ടിയെ കയറി പിടിച്ചുവെന്ന് വീട്ടുകാര്‍; എടക്കരയില്‍ മര്‍ദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates