പഞ്ചായത്ത് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ പ്രദേശവാസിയായ ബിന്ദു എന്ന സ്ത്രീയാണ് കിണറ്റില്‍ വീണത്.

കോഴിക്കോട്: വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ സ്ത്രീയെ രക്ഷപ്പെടുത്തി. ഉച്ചയോടെ കോഴിക്കോട് മാവൂരിലാണ് സംഭവം. കാല്‍വഴുതി നൂറടിയോളം താഴ്ചയുള്ള കിണറ്റിലാണ് സ്ത്രീ വീണത്. സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ പ്രദേശവാസിയായ ബിന്ദു എന്ന സ്ത്രീയാണ് കിണറ്റില്‍ വീണത്. വീഴ്ചയില്‍ കിണറിന്‍റെ വശങ്ങളിലോ മറ്റിടങ്ങളിലോ ഇടിക്കാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വെള്ളത്തില്‍ വീണതിന്‍റെ അസ്വസ്ഥത മാത്രമാണുള്ളത്. ഫയര്‍ഫോഴ്സ് എത്തി നെറ്റ് കെട്ടിയിറക്കിയാണ് ഇവരെ പുറത്തെത്തിച്ചത്.

വയറുനിറയെ ഭക്ഷണം കഴിച്ചു, പണം കൊടുത്തില്ല, ചോദിച്ചപ്പോൾ പൊതിരെ തല്ലി, കടയും തകര്‍ത്തു, സംഭവം കോഴിക്കോട്