Asianet News MalayalamAsianet News Malayalam

ബീഫ് നല്‍കുന്നതിനേച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് വെടിയേറ്റ് മരിച്ചിട്ട് ഒരു വര്‍ഷം, ദുരിതത്തില്‍ കുടുംബം

ഏക മകന്റെ വേർപാട് താങ്ങാനാവാതെ നിത്യരോഗിയായ പിതാവ് സാബു ആറു മാസം മുൻപ് മരിച്ചിരുന്നു

a year completes of youth shot dead over a dispute related serving beef family struggling etj
Author
First Published Mar 27, 2023, 1:12 PM IST

ഇടുക്കി: തട്ടുകടയിൽ ബീഫും പോട്ടിയും കൊടുക്കാത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് വെടിയേറ്റു മരിച്ചിട്ട് ഒരു വർഷം പൂർത്തിയായി. മൂലമറ്റത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടർ കീരിത്തോട് പാട്ടത്തിൽ സാബുവിന്റെ ഏക മകൻ സനൽ ബാബു (32) ആണ് 2022 മാർച്ച് 26 ന് അറക്കുളം അശോകകവലയിൽ ഉണ്ടായ ദാരുണമായ സംഭവത്തിൽ മരിച്ചത്. 

വെടിവയ്പിൽ സനലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തെത്തുടർന്ന് ഏറെ ദുരിതത്തിലായിരുന്നു സനലിന്റെ മാതാപിതാക്കൾ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനൽ. മകന്റെ വേർപാട് താങ്ങാനാവാതെ നിത്യരോഗിയായ പിതാവ് സാബു ആറു മാസം മുൻപ് മരിച്ചിരുന്നു. ഇതോടെ വൽസമ്മയും (65). അമ്മ അമ്മിണിയും (64) വീട്ടിൽ തനിച്ചായി. 

നിത്യവൃത്തിക്കുപോലും യാതൊരു വരുമാനവും ഇല്ലാത്ത ഇവർ ഇപ്പോൾ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് കഴിയുന്നത്. ഇതിനിടെ രോഗങ്ങളും ഇരുവരെയും അലട്ടുന്നു. മകൻ വെടിയേറ്റ് മരിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. നിരാശ്രയരായ തങ്ങളുടെ ജീവിതത്തിന് തണലേകാൻ സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇപ്പോഴുള്ളത്.

ജനുവരി ആദ്യ വാരത്തില്‍ പത്തനംതിട്ടയില്‍ ഭക്ഷണം കഴിച്ചതിന്‍റെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും എട്ടംഗ സംഘം മർദിച്ചിരുന്നു  . പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ ലിൻസി എന്നിവർക്കാണ് മർദ്ദനമേറ്റത്. പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നും ഇവർ ആരോപിച്ചു. പല തവണ ഭക്ഷണം കഴിച്ചതിന്‍റെ പണം ആരോമലും സുഹൃത്തുക്കളും പണം തരാനുണ്ടായിരുന്നെന്നും ഇത് ചോദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും തട്ടുകട ഉടമ പ്രതികരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios