അടുത്തിടെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടിയാണ് തിരുവല്ലയിൽ എത്തിയതെന്ന് പോലീസ് പറയുന്നു.

പത്തനംതിട്ട: തിരുവല്ല നഗരത്തിലെ ലോഡ്ജിൽ നിന്ന് നാനൂറ് ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയിലായി. നൂറനാട് പടനിലം സ്വദേശി അനിൽ കുമാറിനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് ഒപ്പം പിടികൂടിയ യുവതിയെ കാണാനില്ലെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം കൊടുമൺ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ലയിലെ ലോഡ്ജിൽ നിന്ന് കണ്ടെത്തുന്നത് മുറിയിൽ പരിശോധന നടത്തിയപ്പോൾ യുവാവിന്റെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തുക ആയിരുന്നു. യുവതിയെ കൊടുമൺ പോലീസിന് കൈമാറി. അടുത്തിടെ പ്രണയത്തിലായ ഇരുവരും ഒളിച്ചോടിയാണ് തിരുവല്ലയിൽ എത്തിയതെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഇയാൾ എലിപ്പനി ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്കൊപ്പം പിടിയിലായ യുവതി, ഇതേ ആശുപത്രിയിൽ മുത്തശ്ശിക്കൊപ്പം ചികിത്സക്കായി എത്തിയിരുന്നു. ഇവിടെവെച്ചാണ് ഇവർ അടുപ്പത്തിലാകുന്നത്. പിന്നീടാണ് ഇവർ ഒളിച്ചോടി പോയതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ‌ കൊടുമൺ പൊലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവല്ലയിലെ ലോഡ്ജിലുണ്ടെന്ന് കണ്ടെത്തുന്നത്. അനിൽകുമാറിനെ കഞ്ചാവ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്. രണ്ട് വിവാ​ഹം കഴിച്ച യുവാവാണ് അനിൽകുമാർ. മൂന്നാമത്തെ വിവാഹം ലക്ഷ്യമിട്ടാണ് ഇയാൾ പെൺകുട്ടിയുമായി പ്രണയത്തിലായത്. 

ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ആത്മഹത്യാകുറിപ്പ്, രോഗവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് കുറിപ്പിൽ

കഞ്ചാവ് കേസ്