തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ ഇടിച്ചത്

തിരുവനന്തപുരം: വര്‍ക്കലയിൽ യുവാവിനെ ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വര്‍ക്കല പാളയംകുന്ന് കടവുംകരയിൽ അനിലിനെ (42) പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ഇന്ന് വൈകിട്ട് അഞ്ചോടെയാണ് ദാരുണമായ അപകടമുണ്ടായത്. വര്‍ക്കല പൊലീസ് സ്റ്റേഷന് സമീപം ശിവഗിരി ജങ്ഷനില്‍ വെച്ചാണ് ട്രെയിന്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനാണ് യുവാവിനെ ഇടിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു.

യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് കത്തിച്ചു, പ്രതി പിടിയിൽ

Kerala Delhi Protest | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews