Asianet News MalayalamAsianet News Malayalam

കോഴിക്കോട് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

ഓമശ്ശേരി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്...

A youth died in a scooter accident in kozhikode
Author
Kozhikode, First Published Oct 7, 2021, 12:27 PM IST

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുടലമുക്കിൽ സ്കൂട്ടർ  നിയന്ത്രണം വിട്ട് വീടിൻ്റെ ഗെയ്റ്റിൽ ഇടിച്ച് മറഞ്ഞ് യുവാവ് മരിച്ചു. ഓമശ്ശേരി വേനപ്പാറ അമ്പലത്തിങ്ങൽ കണ്ണൻകോടുമ്മൽ രാജുവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ താമരശ്ശേരി താലൂക്ക് ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More: 'ഇത്തവണ എ പ്ലസ് കൂടുതലാണ് സർ'; പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ കൃത്യമായ നിലപാട് പറയാതെ വിദ്യാഭ്യാസമന്ത്രി

ഓമശ്ശേരി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ബിച്ചാകൻ്റെയും ദേവകിയുടെയും മകനാണ് രാജു. ഭാര്യ: ഓമന. മക്കൾ: അനാമിക, അനഘ.

Read More: വൻതുക കുടിശ്ശികയുള്ള ക്ലബ്ബുകൾ​ക്കായി പാട്ടക്കരാറിൽ മാറ്റം വരുത്തുന്നു, സർക്കാറിന് നഷ്ടമാകുക കോടികൾ

കോഴിക്കോട് ജില്ലയിൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാകുകയാണ്. സ്കൂട്ടർ യാത്രികരാണ് കൂടുതലും മരണപ്പെടുന്നത്. ഒരു പരിധിയിൽ കവിഞ്ഞ വേഗം കൂടി കഴിഞ്ഞാൽ നിയന്ത്രണം കൈവിടുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.

Read More: ''ആര്യൻ ഖാനെ കുടുക്കിയത്?, ബിജെപി പ്രവർത്തകനെങ്ങനെ അവിടെത്തി''? തെളിവുകൾ സഹിതം മന്ത്രിയുടെ ആരോപണം

Follow Us:
Download App:
  • android
  • ios