മാവേലിക്കര, ആലപ്പുഴ കോടതികള്‍ പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. രണ്ട് ആഴ്ച മുന്‍പു പ്രതി നാട്ടിലെത്തി മടങ്ങിയെന്ന സൂചനയെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു മധു കാസര്‍കോട് ഉണ്ടെന്നു മനസിലായത്.
മാവേലിക്കര: ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അറുന്നൂറ്റിമംഗലം മന്നാലില്‍ തെക്കതില്‍ എം മധുവിനെ (45) കാസര്‍കോട്ടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര, ഹരിപ്പാട്, കുന്നത്തുനാട്, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, സ്ത്രീകളോടു മോശമായി പെരുമാറല്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മധു ജാമ്യത്തിലിറങ്ങിയ ശേഷം 2014 മുതല്‍ ഒളിവില്‍ കഴിയുകയായിരുന്നു. മാവേലിക്കര, ആലപ്പുഴ കോടതികള്‍ പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. രണ്ട് ആഴ്ച മുന്‍പു പ്രതി നാട്ടിലെത്തി മടങ്ങിയെന്ന സൂചനയെ തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു മധു കാസര്‍കോട് ഉണ്ടെന്നു മനസിലായത്.
