മണലൂർ സ്വദേശി കണ്ണൻ, 2006ൽ യുവാവിനെ കാറിൽ നിന്നിറക്കി വെട്ടിക്കൊന്നു; 19 വർഷത്തിന് ശേഷം പിടിയിൽ
കാഞ്ഞിരക്കുറ്റിയിൽ യുവാവിനെ കാറിൽ നിന്നിറക്കി വെട്ടികൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു വിമേഷ്.

കുറ്റിപ്പുറം: കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം മലപ്പുറത്ത് പിടിയിൽ. 2006ൽ കാഞ്ഞിരക്കുറ്റിയിൽ യുവാവിനെ കാറില്‍ നിന്നിറക്കി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി, തൃശൂര്‍ മണലൂര്‍ സ്വദേശി കൊക്കിനി വീട്ടില്‍ വിമേഷ് (മലമ്പാമ്പ് കണ്ണന്‍-48) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് ഇയാളെ പിടികൂടിയത്. 2006ൽ അറസ്റ്റിലായ കണ്ണൻ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു.
കാഞ്ഞിരക്കുറ്റിയിൽ 2006 ൽ ആണ് കേസിന് ആസ്പദമായ സംഭവം. യുവാവിനെ കാറിൽ നിന്നിറക്കി വെട്ടികൊലപ്പെടുത്തിയ ശേഷം കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതിയായിരുന്നു വിമേഷ്. അന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു. പ്രതിക്കെതിരെ മഞ്ചേരി സെഷൻസ് കോടതി പലതവണ വാറന്‍റും പുറപ്പെടുവിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിൽ പെരിന്തൽമണ്ണയിൽ നിന്നാണ് പ്രതി കുറ്റിപ്പുറം പൊലീസിന്‍റെ പിടിയിലാകുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വീഡിയോ സ്റ്റോറി കാണാം
Read More :
