ആലില പറിക്കാൻ  മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. മാന്നാർ കുരട്ടിക്കാട്‌ നാടാലക്കൽ പരേതനായ അശോകൻ നായരുടെയും  പ്രസന്നയുടെയും  മകൻ അനീഷ് എ(36) ആണ് മരിച്ചത്.

മാന്നാർ: ആലില പറിക്കാൻ മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു. മാന്നാർ കുരട്ടിക്കാട്‌ നാടാലക്കൽ പരേതനായ അശോകൻ നായരുടെയും പ്രസന്നയുടെയും മകൻ അനീഷ് എ(36) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃക്കുരട്ടി ക്ഷേത്രത്തിലെ പേരാൽ മരത്തിൽ കയറിയ ഇയാൾ ആലില പറിക്കുന്നതിനിടയിൽ കാൽ വഴുതി മരത്തിൽ നിന്നും വീഴുകയായിരുന്നു. ഉടൻ തന്നെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കുരട്ടി ക്ഷേത്രത്തിൽ കഴകം ജോലി താൽക്കലിക വ്യവസ്ഥയിൽ ചെയ്തു വരികയയിരുന്നു അനീഷ്.