സ്കോർപിയോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂവാറ്റുപുഴയിൽ ഒരാൾ മരിച്ചു
പുന്നമറ്റം പെട്രോൾ പമ്പിനു സമീപം വച്ച മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന സ്കോർപിയൊ ഇടിക്കുകയായിരുന്നു
എറണാകുളം: മൂവാറ്റുപുഴ പുന്നമറ്റത്ത് സ്കോർപിയോയും ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. മൂവാറ്റുപുഴ ഇറിഗേഷൻ സബ് ഡിവിഷൻ ഓഫിസ് ജീവനക്കാരനായ പല്ലാരിമംഗലം കൂറ്റൻവേലി കൊമ്പനതോട്ടത്തിൽ റോയി ആണ് (48) ആണ് മരിച്ചത്. റോയി സഞ്ചരിച്ചിരുന്ന ബൈക്കിൽ പുന്നമറ്റം പെട്രോൾ പമ്പിനു സമീപം വച്ച മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന സ്കോർപിയൊ ഇടിക്കുകയായിരുന്നു.