തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എൻഎൽ കരാർ തൊഴിലാളിയെ  കൊലപ്പെടുത്തിയ കേസില്‍ വ്യവസായി അറസ്റ്റിൽ.  കവടിയാർ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15 നായിരുന്നു അപകടം. തിരുവനന്തപുരം അമ്പലമുക്കിൽ വെച്ചാണ് സംഭവം നടന്നത്.