സ്ഫോടന ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റു കിടന്നവരെ ആശുപത്രിയിൽ എത്തിച്ചത്.

കൊല്ലം: കൊല്ലം അഞ്ചൽ പനയം ചേരിയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികൾക്ക് പരിക്ക്. ചന്ദ്രവിലാസത്തിൽ ലളിത, ഭർത്താവ് മനോഹരൻപിള്ള എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വീട് ഭൂരിഭാഗവും തകർന്നു. വൈകിട്ടാണ് അപകടം ഉണ്ടായത്. സ്ഫോടന ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് പരിക്കേറ്റു കിടന്നവരെ ആശുപത്രിയിൽ എത്തിച്ചത്.

YouTube video player