പാര്‍ക്ക് ചെയ്തുവെച്ച് ആശുപത്രിയിൽ പോയി തിരിച്ചു വന്നപ്പോൾ ബൈക്കില്ല. മോഷ്ടിച്ചു കൊണ്ടുപോയ വഴിയിൽ വെച്ചൊരു അമളി പറ്റി. ചെന്നുവീണത് പൊലീസിന് മുന്നിൽ

കൊല്ലം: കടയ്ക്കലിൽ മോഷ്ടിച്ച ബൈക്കുമായി കടന്നുകളഞ്ഞ പ്രതിയെ കുടുക്കി വാഹനാപകടം. ബൈക്ക് കിളിമാനൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞതോടെയാണ് ചടയമംഗലം സ്വദേശി വിനീഷ് പൊലീസിന്റെ പിടിയിലായത്

Add Asianetnews as a Preferred SourcegooglePreferred

ഉച്ചക്ക് പത്രണ്ടേമുക്കാലോടെ മുരുക്കുമൻ സ്വദേശി സൈഫ് കടയ്ക്കൽ പഞ്ചായത്തിന്റെ പാർക്കിങ് ഏരിയയിലെ ബൈക്ക് പാർക്ക് ചെയ്ത് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോയി മടങ്ങി എത്തുന്നതിനിടെയായിരുന്നു മോഷണം. തുട‍ർന്ന് സൈഫ് കടയ്ക്കൽ പൊലീസിൽ പരാതി നൽകി. സിസിടിവി അരിച്ചുപെറുക്കി പൊലീസ് പരിശോധന നടത്തി. പ്രതി വിനീഷാണെന്ന് കണ്ടെത്തി. 

ഇതിനിടെയിലാണ് കിളിമാനൂർ പൊലീസ് സ്റ്റേഷനു സമീപം മോഷ്ടിച്ച ബൈക്കുമായി വിനീഷ് അപകടത്തിൽപ്പെട്ടത്. പൊലീസ് എത്തി പരിശോധിച്ചപ്പോൾ മോഷ്ടിച്ച ബൈക്കാണെന്ന് മനസിലായി. ചോദ്യം ചെയ്യലിൽ വിനീഷ് കുറ്റം സമ്മതിച്ചു. കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ച വിനീഷിന് നിസ്സാര പരിക്ക് മാത്രമേയുള്ളൂ. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി മേഷണ കേസിലെ പ്രതിയാണ് വിനീഷ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...