ദേശീയപാതയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ദേശീയപാതയിൽ കല്ലമ്പലം ചാത്തൻപാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം  ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ (27)ആണ് മരിച്ചത്

accident in Trivandrum bike and tourist bus collided youth died

തിരുവനന്തപുരം: ദേശീയപാതയിൽ കല്ലമ്പലം ചാത്തൻപാറയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുംപറമ്പ് ഞാറക്കാട്ടുവിള മഠത്തിൽകോണം  ശരത്ത് മന്ദിരത്തിൽ ശ്യാംകുമാർ (27)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം.തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസിൽ എതിർ ദിശയിൽ വന്ന ശ്യാം കുമാറിന്‍റെ ബൈക്കിടിച്ചാണ് അപകടമുണ്ടായത്.  ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്  പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios