ദമാമിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ഹുറൈറക്ക് സമീപമുള്ള മിഅതെൻ പാലം കഴിഞ്ഞ ഉടനെ അഫ്സൽ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ സഊദി പൗരന്റെ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.
കോഴിക്കോട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. മാവൂർ ചെറൂപ്പ സ്വദേശി വൈത്തലകുന്നുമ്മൽ അഫ്സൽ (29) ആണ് മരിച്ചത്. ബുധനാഴ്ച റിയാദ് ദമാം ഹൈവേയിൽ ഹുറൈറക്ക് സമീപമാണ് വെച്ചാണ് അപകടം. ടയർ കടയിലെ ജീവനക്കാരനായിരുന്ന അഫ്സൽ ജോലിയാവശ്യാർത്ഥം ദമാമിൽ നിന്ന് റിയാദിലേക്ക് പോവുകയായിരുന്നു.
കടയിലേക്കുള്ള സാധനങ്ങൾ എടുക്കാനായി ദമാമിൽ നിന്ന് റിയാദിലേക്ക് പോകുകയായിരുന്നു. ദമാമിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ഹുറൈറക്ക് സമീപമുള്ള മിഅതെൻ പാലം കഴിഞ്ഞ ഉടനെ അഫ്സൽ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ സഊദി പൗരന്റെ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ വാഹനത്തിൽ നിന്ന് തെറിച്ചുവീണ അഫ്സലിന് തലക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വാഹനമോടിച്ച തിരുവനന്തപുരം സ്വദേശിയുടെ പരിക്ക് സാരമല്ല. എട്ട് വർഷമായി ദമാമിലുള്ള അഫ്സൽ നാല് മാസം മുമ്പ് നാട്ടിൽ വന്നിരുന്നു. വീടിന്റെ പണി നാട്ടിൽ നടന്നുകൊണ്ടിരിക്കയായിരുന്നു. വി.കെ. ഹമീദിന്‍റെയും സുഹറാബിയുടെയും മകനാണ് അഫ്സൽ. ഭാര്യ : ഷംന ഓമാനൂർ, മക്കൾ: മുഹമ്മദ് അജ്നാസ് (5), ഫാത്തിമ തൻഹ (3). സഹോദരൻ: വി.കെ. ഫൈസൽ. മയ്യത്ത് ഹുറൈറയിലെ പ്രിൻസ് സുൽത്താൻ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Last Updated Mar 4, 2021, 9:28 AM IST
Post your Comments