മരിച്ച ആദിയുടെ അമ്മ രമ്യയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കൊച്ചി: നിയന്ത്രണം വിട്ട് കാറടിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണു മരിച്ചത്. ഇന്ന് വൈകുന്നേരം എറണാകുളം ജില്ലയിലെ ചൂരക്കാട്ട് വെച്ചാണ് അപകടം നടന്നത്. ബൈക്ക് ഓവർടേക്ക് ചെയ്തപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ച ആദിയുടെ അമ്മ രമ്യയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാർ ഓടിച്ച ജിസ്മോനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred