Asianet News MalayalamAsianet News Malayalam

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അപകടം; കണ്ണൂരിൽ വീട്ടമ്മ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി

മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ​ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്.

Accident while riding scooter with husband; Housewife dies in Kannur The hit vehicle did not stop
Author
First Published Aug 16, 2024, 1:05 PM IST | Last Updated Aug 16, 2024, 1:05 PM IST

കണ്ണൂർ: കണ്ണൂർ തേർത്തല്ലിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്.  ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു മേരിക്കുട്ടി. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ​ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഒരു കാറിനൊപ്പമായിരുന്നു ഇവരുടെ സ്കൂട്ടർ പോയിക്കൊണ്ടിരുന്നത്. കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ​ഗുഡ്സ് ഓട്ടോ സ്കൂട്ടറിലിടിച്ച്, സ്കൂട്ടർ റോഡിലേക്ക് മറിഞ്ഞുവീഴുകയും കാറിന്റെ ചക്രം കയറി അപകടമുണ്ടാകുകയുമായിരുന്നു. 

ഇടിച്ചതിന് ശേഷം ​ഗുഡ്സ് ഓട്ടോ നിർത്താതെ പോവുകയാണുണ്ടായത്. മേരിക്കുട്ടി തത്ക്ഷണം തന്നെ മരിച്ചു. ഭർത്താവ് കുഞ്ഞുമോന് സാരമായ പരിക്കേറ്റിട്ടുണ്ട്. മേരിക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും. അപകടമുണ്ടാക്കിയ ​ഗുഡ്സ് ഓട്ടോയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Latest Videos
Follow Us:
Download App:
  • android
  • ios