കൊല്ലത്തും കണ്ണൂരും ഉണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

കൊല്ലം: കൊല്ലത്തും കണ്ണൂരും ഉണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികരെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. മണപ്പള്ളിയിൽ കട നടത്തുന്ന വിജയനും മരുമകളുമാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ ഒരു വശത്ത് നിന്ന് മറുഭാഗത്തേക്ക് കടക്കുമ്പോഴാണ് കാറിടിച്ചിട്ടത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

കണ്ണൂർ പരിയാരത്ത് ദേശീയ പാതയിൽ സ്വകാര്യബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. സ്‌ക്കൂട്ടര്‍ യാത്രക്കാരനായ ശ്രീധരന്‍, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ശ്രീധരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.