മലപ്പുറം: ഡ്യൂട്ടിക്കിടെ പൊലീസുകാരനെ മര്‍ദിച്ച് പരിക്കേൽപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തിരൂർ കാട്ടുകുളങ്ങര മുജീബ് റഹ്മാനെ(38) ആണ് വളാഞ്ചേരി സ്റ്റേഷനിലെ എസ്.എച്ച്.ഒ. ടി മനോഹരൻ അറസ്റ്റ് ചെയ്തത്. 

കോഴിക്കോട്- തൃശൂർ റൂട്ടിൽ ഓടുന്ന പാരഡൈസ് ബസിൽ വെച്ച് കഴിഞ്ഞദിവസം വൈകിട്ട് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എ വി സുധീഷിനെ മുജീബ് റഹ്മാൻ മർദിക്കുകയായിരുന്നു. കോഴിക്കോട്- തൃശൂർ റൂട്ടിൽ തിരക്കേറിയ ബസുകളിൽ പോക്കറ്റടിയും മറ്റു പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിനു വേണ്ടി നിയോഗിച്ച പൊലീസുകാരനെയാണ് പോക്കറ്റടി ഉൾപ്പെടെ പല കേസുകളിലും പ്രതിയായ മുജീബ് മർദ്ദിച്ചത്.