കൊല്ലം പുനലൂരിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിച്ച് വിൽപന നടത്തിയ പ്രതി അറസ്റ്റിൽ. വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്

കൊല്ലം: കൊല്ലം പുനലൂരിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിച്ച് വിൽപന നടത്തിയ പ്രതി അറസ്റ്റിൽ. വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടി.ബി ജംഗ്ഷനിൽ അൽഫാന ലക്കി സെന്‍റര്‍ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു പ്രതി.

പുനലൂരിലെ മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പാതിയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലക്കി സെന്‍ററിൽ പൊലീസെത്തി പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.

അമ്മയുടെ തോളിൽ കിടന്ന പിഞ്ചുകുഞ്ഞിനെയും വിട്ടില്ല, മലപ്പുറത്തും ഇടുക്കിയിലും 9 പേ‍രെ തെരുവുനായ് ആക്രമിച്ചു

YouTube video player